Enter your Email Address to subscribe to our newsletters

Kannur, 20 നവംബര്‍ (H.S.)
പാനൂർ ∙ 30 വർഷത്തെ ബന്ധം വേർപെടുത്തി മുസ്‌ലിം ലീഗ് നേതാവ് എൻഡിഎ സ്ഥാനാർഥി. ദീർഘകാലം മുസ്‌ലിം ലീഗിന് വേണ്ടി പ്രവർത്തിച്ച ഉമർ ഫാറൂഖ് കീഴ്പ്പാറയെയാണ് പാനൂർ നഗരസഭ പതിനാറാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ ഗ്രൂപ്പ് രാഷട്രീയത്തിലും അവസരവാദത്തിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഉമർ ഫാറൂഖ് പറഞ്ഞു. മുസ്‌ലിം ലീഗ് പ്രാദേശിക പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നത് ബിജെപിയാണ്. മുസ്‌ലിം സമുദായത്തിൽപ്പെട്ട കൂടുതൽ പേർ ബിജെപിയിലേക്ക് വരണമെന്നും .
മരണം വരെ ബിജെപിക്കൊപ്പമായിരിക്കുമെന്നും ഉമർ വ്യക്തമാക്കി.
മുസ്‌ലിം ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്നാണ് ഉമർ ഫാറൂഖ് രാജിവച്ചത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി സ്വീകരിച്ചു.
---------------
Hindusthan Samachar / Roshith K