Enter your Email Address to subscribe to our newsletters

Pathanamthitta, 20 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണപ്പാളി കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റ് ഇനിയും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് എന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണസംഘം. പത്മകുമാറിനെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം എല്ലാം മുന്നോട്ടു പോകുന്നത്. 2019ല്‍ നടന്ന തിരിരമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെ എന്ന് വ്യക്തമായിട്ടുണ്ട്.
സ്വര്‍ണപ്പാളിെ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശം ചെയ്തത് പത്മകുമാറാണെന്നാണ് മൊഴികളില്‍ നിന്നും രേഖകളില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരാണ്. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്ന പത്മകുമആറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മകുമാര്‍ അറസ്റ്റിലാകുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. വാസുവിന്റെ അറസ്റ്റ് വരെ ഉദ്യോഗസ്ഥതലത്തിലെ തെറ്റായ ഇടപെടല്‍ എന്നായിരുന്നു ന്യായീകരണം. പത്മകുമാര്‍ അറസ്റ്റിലാകുമ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും എന്ന് സിപിഎമ്മിന് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S