Enter your Email Address to subscribe to our newsletters

Idukki, 21 നവംബര്‍ (H.S.)
ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തല്‍. സേഫ്റ്റി പ്രോട്ടോകോള്‍ വാഴ്‌ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ പാലിച്ചിട്ടില്ല . പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ബസ് നിര്‍ത്തി കുട്ടികള്‍ ക്ലാസ് റൂമില്‍ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു. ഇത് ഉറപ്പു വരുത്തേണ്ട പ്രിന്‍സിപ്പാളിന് വീഴ്ചയുണ്ടായി. തുടങ്ങിവയവയാണ് ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ.
സ്‌കൂളിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന കാര്യം പോലീസ് പരിശോധിക്കും. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനേയെ തഹസ്സിനെയും മരിച്ച ഹെയ്‌സലിന്റെ കുടുംബാംഗങ്ങളെയും ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. അതേസമയം വീഴ്ച സംഭവിച്ചതിൽ നിഷ്‌ക്രിയത്വം പാളിച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് ഹെയ്‌സല്‍ ബെന്നിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
സ്കൂൾ ബസ് അപകടം
2025 നവംബർ 19 ന് രാവിലെ ചെറുതോണിയടുത്തുള്ള വാഴത്തോപ്പിലുള്ള ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂൾ പരിസരത്ത് നടന്ന ഒരു ദാരുണമായ അപകടത്തിൽ നാല് വയസ്സുള്ള പ്ലേ സ്കൂൾ വിദ്യാർത്ഥിനിയായ ഹേസൽ ബെൻ മരിച്ചു.
സംഭവ വിശദാംശങ്ങൾ: മറ്റൊരു വാഹനത്തിൽ സ്കൂളിലെത്തിയ ഹേസൽ തന്റെ ക്ലാസ് മുറിയിലേക്ക് നടക്കുമ്പോൾ മുറ്റത്ത് പിന്നിലേക്ക് വരികയായിരുന്ന ഒരു സ്കൂൾ ബസ് ഇടിച്ചുകയറി. മൂന്ന് വയസ്സുള്ള മറ്റൊരു കുട്ടി ഇനായ ഫൈസലും പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അന്വേഷണം: ഇടുക്കി പോലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും കുട്ടികളുടെ മേൽനോട്ടത്തിലും സ്കൂൾ കടുത്ത അവഗണന കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പ്രതികരണം: സംഭവത്തിന്റെ ഉത്തരവാദിത്തം സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു.
---------------
Hindusthan Samachar / Roshith K