Enter your Email Address to subscribe to our newsletters

Ernakulam, 21 നവംബര്‍ (H.S.)
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഇന്ന് നിർണായക ദിനം. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അജിത് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
'എങ്ങനെയാണ് ഒരു മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുക' എന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നാണ് അജിത് കുമാറിന്റെ പ്രധാന വാദം. വിജിലൻസ് കോടതിയുടെ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ കേസിലെ അന്തിമ വിധിയാണ് ഇന്ന് വരുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ആശ്വാസം. കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി. അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കിയതിനെതിരെയുള്ള അജിത് കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ വിധി.
നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങൾ ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമര്‍ശമാണ് റദ്ദാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR