Enter your Email Address to subscribe to our newsletters

Kochi, 21 നവംബര്‍ (H.S.)
കൊച്ചിയില്‍ റോഡില്‍ അഭ്യാസ പ്രകടനം. കിലോമീറ്ററുകളോളം അപകടകരമായ രീതിയില്‍ ബോണറ്റില്‍ കിടന്ന ആളുമായി സഞ്ചരിച്ച് വാഹനം.
ആലുവ സ്വദേശിയായ സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരൂർ സ്വദേശിയായ ബക്കർ ആണ് ഭീതിജനകമായ രീതിയില്‍ കാറോടിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.
എറണാകുളം ആലുവ സ്വദേശിയുടെ കാർ ഒരു വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് നല്‍കിയിരുന്നു. വാടകയ്ക്ക് എടുത്തയാള്‍ വാഹനം തിരികെ നല്‍കാതായതോടെ കാർ ഉടമ പോലീസില്‍ പരാതി നല്‍കി. തുടർന്ന് വാഹനം അന്വേഷിച്ചെത്തിയ കാർ ഉടമയുമായി വാടകയ്ക്ക് എടുത്ത ബക്കർ തർക്കത്തില്‍ ഏർപ്പെട്ടു.
ഈ തർക്കത്തിനിടെ ബക്കർ കാർ എടുത്ത് പോകാൻ ശ്രമിച്ചപ്പോള്‍, കാർ ഉടമയായ സോളമൻ ബോണറ്റില്‍ കയറി കിടക്കുകയായിരുന്നു. ബോണറ്റില്‍ ആളുമായി അമിത വേഗത്തില്‍ പോയ കാർ നാട്ടുകാരാണ് തടഞ്ഞത്. തുടർന്ന് പോലീസെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി.തലനാരിഴയ്ക്കാണ് യുവാവ് അപകടം പറ്റാതെ രക്ഷപ്പെട്ടത്.നാട്ടുകാർ വാഹനം തടഞ്ഞ് യുവാവിനെ കാറിന്റെ ബോണറ്റില്‍ നിന്നും താഴെയിറക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം ഉണ്ടായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR