Enter your Email Address to subscribe to our newsletters

Kollam, 21 നവംബര്‍ (H.S.)
സംസ്ഥാനത്ത് എക്സൈസിന്‍റെ ലഹരി വേട്ടയില്‍ യുവാക്കള്‍ പിടിയില്‍. കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.
എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിലാണ് യുവാക്കള്‍ പിടിയിലായത്. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന പരിശോധനയില്‍ 2.5 ഗ്രാം മെത്താംഫിറ്റമിനും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തില്‍ ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അരുണ്‍.വി (28) ആണ് പിടിയിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുള്‍ വഹാബിന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാസർഗോഡ് കുമ്ബള റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും 2.77 ഗ്രാം മെത്താംഫിറ്റമിനുമായി കേതൻ.സി.കെ(26), അബ്ദുല്‍ നിസാർ(32 ), ബ്രിജേഷ് (24 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയില്‍ ഇവരുടെ ശരീരത്തിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കുമ്ബള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവണ്‍.കെ.വിയും പാർട്ടിയും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തില്‍ ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ സാദിഖ് റഹ്മത്തുള്ള (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 93 ഗ്രാം ബ്രൗണ്‍ ഷുഗറും 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR