Enter your Email Address to subscribe to our newsletters

Kochi, 21 നവംബര്‍ (H.S.)
ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ സൈബർ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍.
റൂം ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളുടെ വിവരങ്ങള്‍ ബുക്കിങ് വെബ്സൈറ്റുകളില്‍ നിന്ന് ചോർത്തിയ ശേഷം ഇവരെ പണം ആവശ്യപ്പെട്ട് വിളിക്കുകയും പണം തട്ടുകയും ചെയ്യുന്ന രീതിയാണ് തട്ടിപ്പുസംഘത്തിന്റേത്. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഹോട്ടലുടമകളുടെ സംഘടനയായ കേരള ട്രാവല്‍ മാർട്ട് പറയുന്നു. ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഹോട്ടലില്‍ എത്തിയതിന് ശേഷം മാത്രം പണം അടിച്ചാല്‍ മതിയെന്നും കേരള ട്രാവല്‍ മാർട്ട് വ്യക്തമാക്കി. അഗ്രിഗേറ്റർ വെബ്സൈറ്റുകള്‍ വഴി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നർ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നാണ് കേരള ട്രാവല്‍ മാർട്ടിന്‍റെ മുന്നറിയിപ്പ്. ബുക്കിങ്.കോം എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പറ്റിക്കപ്പെട്ടവരില്‍ ഏറെ വിദേശികളാണ്.വിഷയം ഏറെ ഗൗരവമേറിയതാണെന്നും ജാഗ്രതയോട് എവേണം കൈകാര്യം ചെയ്യേണ്ടതെന്നും ഹോട്ടലുടമകളുടെ സംഘടന അറിയിച്ചു.
ഉപഭോക്താക്കളുടെ ബുക്കിങ് വിവരങ്ങള്‍ മോഷ്ടിച്ച ശേഷം ഹോട്ടലില്‍ നിന്നെന്ന വ്യാജേന നേരിട്ട് ബന്ധപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. തുടർന്ന് ക്യു ആർ കോഡ് അയച്ച് പണം അടയ്ക്കണമെന്ന് ആവശ്യപ്പെടും. മുൻകൂട്ടി ബുക്ക് ചെയ്തവരെ ഫോണിലൂടെയോ വാട്ട്സ്‌ആപ്പിലൂടെയോ വിളിച്ച് പണമടക്കാൻ നിർബന്ധിക്കുമെന്നാണ് കേരള ട്രാവല്‍ മാർട്ട് പ്രസിഡന്‍റ് ജോസ് പ്രദീപ് ചൂണ്ടികാട്ടിയത്. മുൻകൂട്ടി പണമടച്ചില്ലെങ്കില്‍ ബുക്കിങ് കാൻസല്‍ ആകുമെന്ന് ഇവരെ ഭേഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടക്കുന്നത്. പണം അടച്ചാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മുറി താരമെന്നുള്‍പ്പെടെ വാഗ്‌ദാനം ചെയ്യുമെന്നും കേരള ട്രാവല്‍ മാർട്ട് പ്രസിഡന്‍റ് പറഞ്ഞു.
തുടർച്ചായി ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതിനും പരാതികള്‍ ഉയർന്നതിനും പിന്നാലെ ബുക്കിങ്.കോമുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഇത്തരം മെയിലുകള്‍, ഫോണ്‍കോളുകള്‍ തുടങ്ങിയവയില്‍ നിന്ന് അകലം പാലിക്കുക മാത്രമാണ് തട്ടിപ്പുകാരില്‍ നിന്നും രക്ഷപെടാനുള്ള ഏകവഴി. ഹോട്ടലില്‍ എത്തിയിട്ടോ ഔദ്യോഗിക നമ്ബറില്‍ ബന്ധപ്പെട്ട ശേഷമോ മാത്രമേ നിങ്ങള്‍ ബുക്ക് ചെയ്ത മുറികള്‍ക്കായുള്ള പണം അടയ്‌ക്കേണ്ടതുള്ളൂവെന്നാണ് കേരള ട്രാവല്‍ മാർട്ട് അറിയിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR