Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 നവംബര്‍ (H.S.)
പ്രമുഖ മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ഗ്രന്ഥകർത്താവും പ്രഭാഷകനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പതിമൂന്നാം ചരമവാർഷികം 2025 നവംബർ 22-ന് (ശനിയാഴ്ച) സമുചിതമായി ആചരിക്കുന്നു. പി.ജി.യുടെ ശതാബ്ദി കൂടിയാണ് ഈ വർഷം എന്ന പ്രത്യേകതയും ഉണ്ട്.
വാർഷികാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അഞ്ചാമത് പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞൻ ടി. എം. കൃഷ്ണയ്ക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും, പ്രശസ്‌തിപത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സി.പി.ഐ. എം. അഖിലേന്ത്യ ജനറൽ സെക്രട്ടറി എം. എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാരസമർപ്പണം നിർവഹിക്കുകയും ചെയ്യും.
പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ മുഖ്യപ്രഭാഷണം നടത്തും. പുരസ്‌കാര ജേതാവായ ടി. എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും പരിപാടിയുടെ ഭാഗമായി നടക്കും. തിരുവനന്തപുരം സെനറ്റ് ഹാളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR