Enter your Email Address to subscribe to our newsletters

Pathanamthitta, 21 നവംബര്‍ (H.S.)
ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് സന്നിധാനത്തെത്തും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
യോഗം നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അവലോകന യോഗം ചേരാൻ തീരുമാനമായത്. പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാല്‍ യോഗം ചേരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. നാളെ രാവിലെ പത്തരടെയാകും യോഗം നടക്കുക. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രവിധേയമായിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെയാണ് ആദ്യ ദിവസങ്ങളിലെ അസ്വസ്ഥതകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ശേഷം സുഗമമായി ദർശനം തേടാനുള്ള സൗകര്യം ഭക്തർക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ കാര്യമായ തിരക്കുകളില്ല. വലിയ നടപ്പന്തലിലെ കാത്തുനില്‍പ്പ് ഒഴിച്ചാല്‍ കാനന വഴിയില്‍ എവിടെയും നീണ്ട ക്യൂ ഇല്ല. ഇതിനാല്‍ കുടിവെള്ളവും മറ്റും എള്ളെണ്ണ പരാതികളും കുറഞ്ഞിട്ടുണ്ട്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചത് തിങ്കളാഴ്ച വരെ തുടരും. വ്യാഴാഴ്ച പുലർച്ചെ മുതല്‍ രാത്രി 8 മണിവരെ 74,276 തീർത്ഥടകർ ദർശനം നടത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR