Enter your Email Address to subscribe to our newsletters

Trivandrum , 21 നവംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ അടുത്ത് വരവ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പി. ഏറ്റവും ഒടുവില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സ് ക്ലോസ് ചെയ്തിട്ടില്ലെന്നും പരസ്യ ഹോര്‍ഡിങ്ങുകളുടെ ടെന്‍ഡര്‍ കൂടാതെ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്നുമാണ് ബി ജെ പി വ്യക്തമാക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോര്‍പറേഷന്‍ കൗണ്‍സിലിന്‍റെ അവസാന യോഗത്തിന്‍റെ മിനിറ്റ്സ് ക്ലോസ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട് വിവിധ ഇടങ്ങളിലെ പരസ്യ ഫലകങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ വ്യക്തി കരാര്‍ നല്‍കിയെന്നും രാജേഷ് വെളിപ്പെടുത്തി. മുന്‍ ഡി.പി.ജി ആര്‍. ശ്രീലേഖയും കോര്‍പറേഷന്‍ ഓഫിസിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
---------------
Hindusthan Samachar / Roshith K