ബിന്ദു അമ്മിണി LDF സ്ഥാനാർത്ഥിയെന്ന് വ്യാജ പ്രചാരണം; പരാതി നൽകി സിപിഐഎം
Pathanamthitta , 21 നവംബര്‍ (H.S.) പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദ നായികാ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണത്തിൽ പത്തനംതിട്ട ജില്ലാകളക്ടർക്ക് പരാതി നൽകി സിപിഐഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക്
ബിന്ദു അമ്മിണി LDF സ്ഥാനാർത്ഥിയെന്ന് വ്യാജ പ്രചാരണം; പരാതി നൽകി സിപിഐഎം


Pathanamthitta , 21 നവംബര്‍ (H.S.)

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദ നായികാ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണത്തിൽ പത്തനംതിട്ട ജില്ലാകളക്ടർക്ക് പരാതി നൽകി സിപിഐഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്.

നേരത്തെ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പമ്പാനദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നത് ദുഖകരമാണെന്നും സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു.

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് അവിടെ ദര്‍ശനം നടത്താന്‍ കഴിഞ്ഞ ഭാഗ്യവതികളില്‍ ഒരാളാണ് താനെന്നും തന്നെപ്പോലെ ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ കേരളത്തിനകത്തും പുറത്തുമുണ്ടെന്നും ബിന്ദു അമ്മിണി പറയുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം നടന്നുവെന്നും ആ സംസ്ഥാനത്തെ സര്‍ക്കാര്‍ അതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കുകയും ആയിരക്കണക്കിന് സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്‌തെന്നും ബിന്ദു അമ്മിണി

---------------

Hindusthan Samachar / Roshith K


Latest News