തൊണ്ടയാട് ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട ബസ് നിർത്താതെ പോയെന്നു പരാതി
Kozhikode, 21 നവംബര്‍ (H.S.) കോഴിക്കോട് ∙ തൊണ്ടയാട് ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. മാനാഞ്ചിറ സ്പോർട്സ് കൗൺസിലിലെ ഓപ്പൺ ജിം ട്രെയിനർ കോട്ടുളി സ്വദേശി അനിൽ കുമാറിനാണ് പരുക്കേറ്റത്. ബീച്ച് ആശുപത്രി
തൊണ്ടയാട് ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട ബസ് നിർത്താതെ പോയെന്നു പരാതി


Kozhikode, 21 നവംബര്‍ (H.S.)

കോഴിക്കോട് ∙ തൊണ്ടയാട് ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. മാനാഞ്ചിറ സ്പോർട്സ് കൗൺസിലിലെ ഓപ്പൺ ജിം ട്രെയിനർ കോട്ടുളി സ്വദേശി അനിൽ കുമാറിനാണ് പരുക്കേറ്റത്. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റ് തെളിയുന്നതും കാത്തു തൊണ്ടയാട് ജംക്‌ഷനിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു അനിൽ. ഈ സമയം ബൈക്കിന്റെ വലതുവശത്തു കൂടെ വന്ന ബസ് ആദ്യം ബൈക്കിന്റെ കണ്ണാടിയിൽ തട്ടി.ഈ സമയം ഇവിടെയുള്ളവർ ബഹളം വച്ചെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി അനിൽ കുമാർ കോൺക്രീറ്റ് ഡിവൈഡറിലേക്കു തെറിച്ചു വീഴുകയായിരുന്നു.മെഡിക്കൽ കോളജ് - നല്ലളം റൂട്ടിലോടുന്ന ബസാണ് ഇടിച്ചതെന്ന് അനിൽ കുമാർ പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News