എം. ആര്‍ അജിത് കുമാറിന് എതിരായ തുടരന്വേഷണം റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശവും നീക്കി
Kochi, 21 നവംബര്‍ (H.S.) എം. ആര്‍ അജിത് കുമാറിന് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്
Ajithkumar


Kochi, 21 നവംബര്‍ (H.S.)

എം. ആര്‍ അജിത് കുമാറിന് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ അജിത് കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അജിത് കുമാറിനെതിരെ കേസില്‍ ഇനി തുടരന്വേഷണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കം ചെയ്തു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് അജിത് കുമാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്.

ഒരു എം.എല്‍.എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു അജിത് കുമാറിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

---------------

Hindusthan Samachar / Sreejith S


Latest News