ശബരിമല സ്വർണ്ണക്കൊള്ള: ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റ്; പ്രതികരണവുമായി പി ജയരാജൻ
Kannur, 21 നവംബര്‍ (H.S.) കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി ജയരാജൻ. പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്
ശബരിമല സ്വർണ്ണക്കൊള്ള: ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റ്; പ്രതികരണവുമായി പി ജയരാജൻ


Kannur, 21 നവംബര്‍ (H.S.)

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി ജയരാജൻ. പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും പി ജയരാജൻ പറഞ്ഞു.

അതേസമയം അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളെന്ന് റിപ്പോർട്ട്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്ഐടി കണ്ടെത്തൽ. അപേക്ഷ താഴെ തട്ടിൽ നിന്നും വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥമൊഴി.

അതേസമയം, എ പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്

---------------

Hindusthan Samachar / Roshith K


Latest News