Enter your Email Address to subscribe to our newsletters

Kerala, 21 നവംബര്‍ (H.S.)
ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബര്‍ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബര്‍ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നല്‍കിയേക്കും. കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
വിജയ്യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നല്‍കുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. വിജയ്യെ എതിര്‍ത്ത് ഒരു സഹതാപ തരംഗം ഉണ്ടാക്കാക്കേണ്ടതില്ലെന്നാണ് ഡിഎംകെയുടെ തീരുമാനം.
---------------
Hindusthan Samachar / Sreejith S