Enter your Email Address to subscribe to our newsletters

Kottayam, 22 നവംബര്‍ (H.S.)
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കുകയും റോഡരികിലുള്ള ഒരു വീട്ടിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍.
കോട്ടയം കറുകച്ചാല്‍ പനയമ്ബാലയില്‍ ആയിരുന്നു സംഭവം. അമിതമായി മദ്യപിച്ച് വാഹനമോടിച്ച യുവാവ് മദ്യലഹരിയില്‍ വാഹനം വീട്ടിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അമിതവേഗത്തിലെത്തിയ കാർ റോഡരികില്‍ ഉണ്ടായിരുന്ന വീടിന്റെ ഗേറ്റ് ഇടിച്ച് തകർത്ത് മുന്നോട്ട് നീങ്ങിയ ശേഷം വീടിന് തൊട്ടടുത്തെത്തി ഇടിച്ചുനില്‍ക്കുകയായിരുന്നു. വയോധിക മാത്രം ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് ഇയാള്‍ കാറിടിച്ച് കയറ്റിയത്. ശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തി. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ പോലീസും സ്ഥാലത്തെത്തുകയും പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു.ഇയാളുടെ ലൈസൻസ് റദ്ദാക്കാനായി ആർടിഒയ്ക്ക് റിപ്പോർട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ആളപായമോ പരിക്കോ ഇല്ലാത്തത് ആശ്വാസമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR