Enter your Email Address to subscribe to our newsletters

Kerala, 22 നവംബര്‍ (H.S.)
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളി കോടതി. പ്രതികളിലൊരാളായ ജാസിര്‍ ബിലാല്‍ വാലിയുടെ ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചു. ഈ ആവശ്യം വിചാരണ കോടതി നിരസിച്ചതായുള്ള ഉത്തരവ് കാണിക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചത്. വിഷയം വിചാരണ കോടതിയുടെ തീരുമാനത്തിന് വിട്ടു. ഇതിന് നടപടിക്രമമുണ്ടെന്നും ഇയാള്‍ക്കുവേണ്ടി പുതിയ നടപടിക്രമം ഉണ്ടാക്കാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി. പ്രതിയുമായി കൂടിക്കാഴ്ചക്കുള്ള അപേക്ഷ വിചാരണ കോടതി തള്ളിയെന്നുള്ള പ്രതിയുടെ അഭിഭാഷകന്റെ വാക്കാലുള്ള പ്രസ്താവന വിശ്വസിക്കാനാകില്ലെന്നും കോടതി വിശദമാക്കി.
---------------
Hindusthan Samachar / Sreejith S