കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമം; കേസെടുത്ത് പോലീസ്
Ernakulam, 22 നവംബര്‍ (H.S.) സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്. മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയായ അസം സ്വദേശിനി ഉള്‍പ്പടെയുള്ള കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയി
Child care


Ernakulam, 22 നവംബര്‍ (H.S.)

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്.

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയായ അസം സ്വദേശിനി ഉള്‍പ്പടെയുള്ള കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് നടപടി. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

ചൈല്‍ഡ് വെല്‍ഫെയർ സെന്ററിലെ ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു ജീവനക്കാരനുമാണ് പ്രതികള്‍. സ്ഥാപനത്തിലെ അന്തേവാസികളായ നാലിലധികം കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പരാതിയുണ്ട്. കാക്കനാട് നിന്നും 14കാരിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വരുന്നത്. ഈ സ്ഥാപനത്തില്‍ വച്ച്‌ കുട്ടിക്ക് അണുബാധ ഉണ്ടാകുകയും തുടർന്ന് ചികിത്സയ്‌ക്ക് വിധേയമാക്കുകയും ചെയ്തു.

ഡോക്ടർമാർ പ്രകടിപ്പിച്ച സംശയമാണ് നടുക്കുന്ന ക്രൂരതയുടെ ആദ്യ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പറയുന്നത്. തുടർന്ന് കാക്കനാട്ടെ മറ്റ് കുട്ടികലെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് നാലിലധികം കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായതായി അറിയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News