Enter your Email Address to subscribe to our newsletters

Kochi, 22 നവംബര്‍ (H.S.)
കൊച്ചിയില്‍ സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ പോലീസ് കേസ് എടുത്തു.
സിപിഒ സ്പായില്‍ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായില്‍ പോയി മടങ്ങിയ ശേഷം അവിടെയുള്ള ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോണ്‍ വിളിച്ചിരുന്നു.
തുടര്‍ന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്‌ക്കെതിരെ പരാതി വന്നു. ഈ വിഷയത്തില്‍ ഇടനിലക്കാരനായി എസ്‌ഐ ബിജു ഇടപെടുകയായിരുന്നു. പണം നല്‍കണമെന്നും വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും എസ്‌ഐ ബിജു സിപിഒയോട് പറഞ്ഞു. തുടര്‍ന്ന് സിപിഒയില്‍ നിന്ന് ബിജു നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് സംശയം തോന്നിയ സിപിഒ പാലരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ എസ്‌ഐയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേര്‍ പ്രതികളാണ്. എസ്‌ഐ ബിജുവിനെതിരെ വകുപ്പ് തല നടപടിയുണ്ടാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR