Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 നവംബര്‍ (H.S.)
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്ബർ BR 106 നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
JD 545542 എന്ന റ്റിക്കറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. JD 545542, JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്ബറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്.
മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്ബരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്ബരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്ബരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്.
12 കോടിയില്‍ ഭാഗ്യശാലിക്ക് എത്ര കിട്ടും?
12 കോടി രൂപ പൂജ ബമ്ബർ അടിച്ചാല്‍ വിവിധ നികുതി കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. 10 ശതമാനം ആണ് ഏജന്‍സി കമ്മീഷൻ. അതായത് 1.2 കോടി രൂപ. ബാക്കിയുള്ള 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി വരുന്നത്. 30 ശതമാനം ആണ് നികുതി. 3.24 കോടി രൂപയാണിത്. ശേഷമുള്ള 7.56 കോടി രൂപ സമ്മാനാർഹന്‍റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനർഹൻ നേരിട്ട് നികുതി അടക്കണം. 50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവർ നികുതിക്ക് മുകളില്‍ സർചാർജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR