Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 നവംബര്‍ (H.S.)
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആരോപണങ്ങളും ഉയർന്നുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേല്‍ക്കർ.
തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ബിഎല്‍ഒമാർക്ക് (ബൂത്ത് ലൈവല്‍ ഓഫിസർ) സമ്മർദം കൊടുക്കാൻ ഉദ്ദേശമില്ലെന്നും ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പ്രതികരിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വോട്ടർമാരുടെ ആശങ്ക മാറ്റും. ഇതിനായി നോർക്കയുടെ യോഗം വിളിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.
വെള്ളിയാഴ്ച വരെ 19,90,178 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 7.15% ആണ്. വോട്ടർമാർ ഓണ്‍ലൈനായി 45,249 ഫോമുകള്‍ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.16 % വരും. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎല്‍ഒമാരും മുഴുവൻ ഡേറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR