ഹോട്ടല്‍ മുറിയിലേക്ക് അതിക്രമിച്ച്‌ കയറി കവർച്ച നടത്തിയ നാലംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ
Kozhikode, 22 നവംബര്‍ (H.S.) കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ''ഇന്റര്‍നാഷണല്‍'' ഹോട്ടലില്‍ താമസിച്ചിരുന്ന ആളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. യുവാവിന്റെ മുറിയിലേക്ക് അതിക്രമിച്ച്‌ കട
Theft case


Kozhikode, 22 നവംബര്‍ (H.S.)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള 'ഇന്റര്‍നാഷണല്‍' ഹോട്ടലില്‍ താമസിച്ചിരുന്ന ആളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍.

യുവാവിന്റെ മുറിയിലേക്ക് അതിക്രമിച്ച്‌ കടന്ന സംഘം കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇര്‍ഫായി, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി സാദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം യുവാവിന്റെ മുറിയിലേക്ക് നാലംഗ സംഘം വാതില്‍ തള്ളിത്തുറന്ന് പ്രവേശിക്കുകയായിരുന്നു. തുടർന്ന് കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തിയ സംഘം സാദിഖിന്റെ കൈവശമുണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി. പിന്നീട് ഗൂഗിള്‍ പേ വഴി 13,000 രൂപയും ഭീഷണിപ്പെടുത്തി അയപ്പിച്ചു. പിന്നാലെ ഹോട്ടലില്‍ നിന്നും സംഘം രക്ഷപെടുകയും ചെയ്തു. സാദിഖിന്റെ മൊബൈല്‍ ഫോണടക്കം കൈക്കലാക്കിയാണ് സംഘം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. സാദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇര്‍ഫായിയും അഫ്‌സലും അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികളായുള്ള അന്വേഷണം തുടരുകയാണ് പോലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News