Enter your Email Address to subscribe to our newsletters

Kerala, 22 നവംബര്‍ (H.S.)
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന വീരമണികണ്ഠൻ എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ ശ്രീ കെ ജയകുമാർ ഐ. ഏ.എസ്. ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കു
ന്നത്.
വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ .
നിർമ്മാണ നിർവ്വഹണം - അനീഷ് പെരുമ്പിലാവ്.
മണ്ഡലകാലത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
ശബരിമല, പമ്പ,നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
---------------
Hindusthan Samachar / Sreejith S