Enter your Email Address to subscribe to our newsletters

Kochi, 22 നവംബര്‍ (H.S.)
ലിവിംഗ് ടുഗതര്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച നേതാവിനെ പുറത്താക്കി ബിജെപി. കൊച്ചിയിലെ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജുവാണ് നടപടി സ്വീകരിച്ചത്. യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു. ഇന്നലെയാണ് വധശ്രമക്കേസില്‍ ഗോപു അറസ്റ്റിലായത്.
കൊച്ചയില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയാണ് ഗോപു പരമശിവന് എതിരെ പരാതി നല്‍കിത്. അഞ്ച് വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഗോപു മര്‍ദിച്ചത്. പിന്നാലെ ഇവര്‍ വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്‌ളാറ്റിലില്‍ നിന്നും രക്ഷപ്പെട്ട് ബന്ധുവീട്ടിലേക്ക് പോയിരുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഗോപു നല്‍കിയ പരാതിയാണ് മര്‍ദന വിവരം പുറത്തറിയാന്‍ കാരണം. ഗോപുവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് യുവതിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് മര്‍ദനം സംബന്ധിച്ച് വിവരം യുവതി അറിയിച്ചതും പരാതി നല്‍കിയതും. യുവതിയുടെ ശരീരം മുഴുവന്‍ മുഴുവന്‍ മര്‍ദനമേറ്റ പാടുകളാണ്. ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചു. കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയാതായും യുവതി പറഞ്ഞു. വിവിഹ മോചിതയായ യുവതി അഞ്ച് വര്‍ഷമായി ഗോപുവിന് ഒപ്പമാണ് താമസിച്ചിരുന്നത്.
ഈ പരാതി കൂടാതെ സാമ്പത്തിക തട്ടിപ്പ് പരാതിയും ഗോപുവിന് എതിരെ ഉണ്ട്. ബിജെപിയുടെ കോള്‍ സെന്റര്‍ ജീവനക്കാരി സാമ്പത്തിക ഇടപാടുകളെ കുറിച്ച് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു തരത്തിലുള്ള നടപടിയും പാര്‍ട്ടി എടുത്തിരുന്നില്ല. ഈ വിമര്‍ശനം കൂടി ശക്തമായതോടെയാണ് ബിജെപി നടപടി സ്വീകരിച്ചത്.
---------------
Hindusthan Samachar / Sreejith S