ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് തെറ്റായ വിവരം നല്‍കി; കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം
Bengaluru, 22 നവംബര്‍ (H.S.) ധര്‍മസ്ഥലയില്‍ മാസങ്ങളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ, മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന തെറ്റായ വിവരം നല്‍കിയ സാക്ഷി ചിന്നയ്യക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞതിന് കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍ക
dharmasthal


Bengaluru, 22 നവംബര്‍ (H.S.)

ധര്‍മസ്ഥലയില്‍ മാസങ്ങളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ, മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന തെറ്റായ വിവരം നല്‍കിയ സാക്ഷി ചിന്നയ്യക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞതിന് കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ഇതുവരെയും ഇയാള്‍ ഉന്നയിച്ച ആരോപണം തെളിയിക്കുന്നതിന് യാതൊരു തെളിവും ലഭിക്കാത്ത സാചര്യത്തിലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച ചിന്നയ്യക്കെതിരെ കേസെടുക്കാന്‍ നീക്കം നടത്തുന്നത്. പരാതിക്കാരനായ ചിന്നയ്യ ചില ആക്ടിവിസ്റ്റുകളുടെ സഹായത്തോടെ ധര്‍മസ്ഥലയിലെ കേഷത്രഭാരവാഹികള്‍ക്കെതിരെ ഗൂഡാലോചന നടത്തുകയായിരുന്നെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 215 പ്രകാരം കേസെടുക്കണമെന്നാണ് ബല്‍ത്തങ്ങാടി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെടുന്നത്.

1995 നും 2014 നും ഇടയില്‍ ധര്‍മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചത്. ഇയാളുടെ പരാതിയില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇയാളെ അറ്സ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് കള്ളസാക്ഷി എന്ന നിലിയലിലായിരുന്നില്ല. നേരത്തെ ദക്ഷിണ കന്നഡ കോടതി ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇയാള്‍ വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.

ധര്‍മസ്ഥല കേഷത്ര ഭാരവാഹികള്‍ക്കെതിരെ ചിന്നയ്യ ഗൂഡാലോചന നടത്തുകയായിരുന്നെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. കള്ളസാക്ഷ്യത്തിന് കേസെടുക്കേണ്ടത് കോടതിയാണ്.

നേരത്തെ ചിന്നയ്യ ഒരു തലയോട്ടി ആരോപണത്തിന്റെ ഭാഗമായി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് ഇയാള്‍ക്കൊപ്പം ഗൂഡാലോചനയലില്‍ പങ്കാളിയായ ഒരാള്‍ കൊടുത്തതായിരുന്നെന്ന് പിന്നീട് കണ്ടെത്തി. ഇയാളുടെ സഹോദരി 2012 കൊല്ലപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News