Enter your Email Address to subscribe to our newsletters

New delhi, 22 നവംബര്‍ (H.S.)
ഡിസംബര്‍ 2 മുതല്‍ കാശി തമിഴ് സംഗമം 4.0 സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. ഡിസംബര്‍ 15 വരെ വാരണാസിയില്‍ നടക്കുന്ന സംഗമത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള 1,400-ലധികം പ്രതിനിധികള്‍ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നത്. തമിഴ്നാടിനും കാശിക്കും ഇടയിലുള്ള പുരാതന സാംസ്‌കാരിക, ഭാഷാ, വിജ്ഞാന പാരമ്പര്യങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കേന്ദ്ര മന്ത്രാലയങ്ങളുടെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പിന്തുണയോടെ ഐഐടി മദ്രാസും ബനാറസ് ഹിന്ദു സര്‍വകലാശാലയുമാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. 2022 ല്‍ ആരംഭിച്ച ഈ സംഗമം, പൊതുജന പങ്കാളിത്തത്തോടെ രണ്ട് പുരാതന നാഗരികതകള്‍ക്കിടയില്‍ ശക്തമായ ഒരു സാംസ്‌കാരിക പാലമായി പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തുടനീളം തമിഴ് പഠനം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ ക്ലാസിക്കല്‍ ഭാഷാ പൈതൃകം ജനപ്രിയമാക്കുന്നതിലും പ്രത്യേക ഊന്നല്‍ നല്‍കുന്ന 'തമിഴ് പഠിക്കുക - തമിഴ് കര്‍ക്കളം' എന്നതാണ് നാലാം പതിപ്പിന്റെ പ്രമേയം.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാധ്യമ പ്രൊഫഷണലുകള്‍, കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍, കരകൗശല വിദഗ്ധര്‍, സ്ത്രീകള്‍, ആത്മീയ പണ്ഡിതര്‍ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള 1,400-ലധികം പ്രതിനിധികള്‍ എട്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കും. വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും സാംസ്‌കാരിക, സാഹിത്യ, അക്കാദമിക് പരിപാടികളിലും പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്യും. മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ പൂര്‍വ്വിക ഭവനം, കേദാര്‍ ഘട്ട്, 'ലിറ്റില്‍ തമിഴ്‌നാട്' മേഖലയിലെ കാശി മഠം, കാശി വിശ്വനാഥ ക്ഷേത്രം, മാതാ അന്നപൂര്‍ണ്ണ ക്ഷേത്രം എന്നിവയുള്‍പ്പെടെ കാശിയിലെ തമിഴ് പൈതൃക സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രതിനിധികള്‍ എത്തും.
കെടിഎസ് 4.0 യുടെ കീഴിലുള്ള പ്രധാന സംരംഭങ്ങളില്‍ ഒന്നാണ് 'സന്ത് അഗസ്ത്യ വാഹന യാത്ര', ഇത് ഡിസംബര്‍ 2 ന് തെങ്കാശിയില്‍ നിന്ന് ആരംഭിച്ച് ഡിസംബര്‍ 10 ന് കാശിയില്‍ അവസാനിക്കും. തെങ്കാശിയില്‍ ഒരു ശിവക്ഷേത്രം നിര്‍മ്മിച്ച് ദക്ഷിണ കാശി എന്ന ആശയത്തിന് രൂപം നല്‍കിയ പാണ്ഡ്യ ഭരണാധികാരി ആദി വീര പരാക്രമ പാണ്ഡ്യന്റെ ഐക്യ യാത്രയ്ക്കായി ഈ യാത്ര സമര്‍പ്പിച്ചിരിക്കുന്നു.
---------------
Hindusthan Samachar / Sreejith S