Enter your Email Address to subscribe to our newsletters

Kochi, 22 നവംബര്‍ (H.S.)
കൊച്ചി കോന്തുരുത്തിയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗികത്തൊഴിലാളയുടേത് എന്ന് സ്ഥിരീകരിച്ച് പോലീസ്. എന്നാല്‍ ഇവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ജോര്‍ജിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ഇന്നലെ രാത്രിയിലാണ് സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് എത്തിച്ചത്. ഈ സമയത്തെല്ലാം ജോര്‍ജ് മദ്യ ലഹരിയില്‍ ആയിരുന്നു. വീട്ടില്‍ എത്തിയതിന് പിന്നാലെ പ്രതിഫലം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് സ്ത്രീയെ അടിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനും. കയര്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും വലിച്ച് ഇഴച്ച് പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാല്‍ മദ്യ ലഹരിയിലായതിനാല്‍ ജോര്‍ജിന് ഇതുസാധിച്ചില്ല. ഇതോടെയാണ് ചാക്കി സംഘടിപ്പിച്ച് മൂടിയിട്ടതും സമീപത്ത് ഇരുന്ന് ഉറങ്ങിയതും എന്നുമാണ് ജോര്‍ജ് നല്‍കിയിരിക്കുന്ന മൊഴി.
ഇന്ന് രാവിലെയാണ് ഹരിത കര്‍മസേനാംഗങ്ങളാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള വഴിയില്‍ മൃതദേഹം ആദ്യംകണ്ടത്. സമീപത്ത് വീട്ടുടമ ജോര്‍ജിനെ മദ്യലഹരിയില്‍ മതിലില്‍ ചാരി ഇരിക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. പുലര്‍ച്ചെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് സമീപത്തെ വീടുകളില്‍ എത്തിയിരുന്നു. ഒരു നായ ചത്തു കിടക്കുന്നു എന്ന് പറഞ്ഞാണ് ചാക്ക് ചോദിച്ച് എത്തിയത്. അയല്‍വാസികളാരും ഇയാള്‍ക്ക് ചാക്ക് നല്‍കിയതുമില്ല. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്.
ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുക ആയിരുന്നു.മൃതദേഹത്തിന് അരികില്‍ ജോര്‍ജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്്. ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്യുകയാണ്.
---------------
Hindusthan Samachar / Sreejith S