Enter your Email Address to subscribe to our newsletters

Kannur, 22 നവംബര്‍ (H.S.)
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍, കണ്ണൂരില്‍ വോട്ടിടും മുമ്പ് ഇടതിന് മേല്‍ക്കെ. 9 ഇടത്ത് എല്‍ഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. 12 ആം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തില്‍ പത്താം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രന്റെയും മൂന്നാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകള്‍ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയിരുന്നില്ല. ആന്തൂരില്‍ സ്ഥാനാര്‍ത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്നാണ് കോണ്‍ഗ്രസ് പരാതി. കലക്ടര്‍ സിപിഎമ്മിനെ സഹായിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപണം. സ്ഥാനാര്‍ത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S