Enter your Email Address to subscribe to our newsletters

Mumbai, 22 നവംബര്‍ (H.S.)
മാഹിം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ധാരാവിയുടെ ഭാഗത്ത് വന്‍ തീപിടുത്തമുണ്ടായി. ശനിയാഴ്ച ഉച്ചക്ക് 12.29തോടെയാണ് സംഭവം. തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വിസുകള്‍ നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം എഫ്.പി.ജെയെ അറിയിച്ചു. മാഹിമിനും ബാന്ദ്രക്കും ഇടയിലെ കിഴക്കന്‍ ഭാഗത്തുള്ള ഹാര്‍ബര്‍ ലൈനിനോട് ചേര്‍ന്നുള്ള നിരവധി കുടിലുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വിവരം ലഭിച്ചയുടന്‍ മുംബൈ ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സ്, ബി.എം.സിയുടെ വാര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി സിലിണ്ടര്‍ സ്‌ഫോടനങ്ങള്‍ മൂലമാണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീപിടിത്തത്തെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഓവര്‍ഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. മാഹിമിനും ബാന്ദ്ര സ്റ്റേഷനുകള്‍ക്കുമിടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വെസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്കോ ട്രെയിനുകള്‍ക്കോ ??യാതൊരു അപകടവും ഉണ്ടാകില്ല. കാരണം അവ നിയന്ത്രിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S