Enter your Email Address to subscribe to our newsletters

New delhi, 22 നവംബര്‍ (H.S.)
പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാന്‍ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാന്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടര്‍ച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയര്‍മാന്‍ പാകിസ്ഥാന്‍ പുറത്തിറക്കിയത്. ഡിസംബര്‍ 24 പുലര്‍ച്ചെ 5.29 വരെ നിരോധനം തുടരുമെന്നാണ് പാകിസ്ഥാന്‍ വിശദമാക്കിയത്. നിലവിലെ വിലക്ക് നവംബര്‍ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയര്‍മാന്‍ പാകിസ്ഥാന്‍ പുറത്തിറക്കിയത്. രണ്ട് ദിവസത്തിനുളളില്‍ ഇത് സംബന്ധിയായ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പാകിസ്ഥാന്‍ ഏവിയേഷന്‍ അതോറിറ്റി വിശദമാക്കിയത്.
പാകിസ്ഥാന്‍ വിഷയത്തില്‍ തീരുമാനം എടുത്തുവെന്നും ഇതിനാല്‍ തന്നെ സമാന തീരുമാനം ഇന്ത്യ എടുക്കുന്നതുമായാണ് വ്യോമയാന മന്ത്രാലയം വിശദമാക്കിയത്. നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസം പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും ഇതേ ചുവട് സ്വീകരിച്ചിരുന്നു. വ്യോമ പാത ഇത്തരത്തില്‍ അടച്ചിടുന്നത് വിമാനകമ്പനികള്‍ക്കും രാജ്യത്തിനും ഏറെ നഷ്ടമുണ്ടാകുന്നുവെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
---------------
Hindusthan Samachar / Sreejith S