Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 നവംബര്‍ (H.S.)
പൂജാ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. .JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്.JA838734, JD 124349, JC 385583, JD676775, JE 553135 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരുകോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും.
ആഞ106 സ്‌കീമില്‍ 5 സീരിസിലാണ് പൂജാ ബംപര്‍ വില്‍പന നടത്തിയത്. 45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഇതില്‍ ഭൂരിഭാഗം വിറ്റ് പോവുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഓണം ബംപറും പാലക്കാട് നിന്നുള്ള ടിക്കറ്റിനായിരുന്നു. പാലക്കാട് നിന്നും ടിക്കറ്റ് വാങ്ങി ഏജന്റ് കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
---------------
Hindusthan Samachar / Sreejith S