ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാം; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
Kochi, 22 നവംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണവും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍ നിയമപരമായിത്തന്നെ കേന്ദ്ര എജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി മന്ത്രി ജോര്‍ജ് കുര്യന്‍. കേസില്‍ അറസ്റ്റിലാകുന്നവരെല്ലാം സംതൃപ്തിയോടെ ചിരിച്ച
george kuriyan


Kochi, 22 നവംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണവും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍ നിയമപരമായിത്തന്നെ കേന്ദ്ര എജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി മന്ത്രി ജോര്‍ജ് കുര്യന്‍. കേസില്‍ അറസ്റ്റിലാകുന്നവരെല്ലാം സംതൃപ്തിയോടെ ചിരിച്ചുകൊണ്ടു പോകുന്നത് ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷത്തിലാണ്. ആശയപരമായ ഡ്യൂട്ടി ഉത്തമബോധ്യത്തോടെ ചെയ്‌തെന്ന് അവര്‍ വിശ്വസിക്കുന്നു. അറസ്റ്റിലായവര്‍ എല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആളുകളും നിരീശ്വരവാദികളുമാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ന്നാല്‍ മാത്രമേ കമ്യൂണിസത്തിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ തകര്‍ക്കാനുളള നീക്കം മുന്‍പു തന്നെ നടന്നതാണ്. വിശ്വാസികളാണ് അത് തടഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്താല്‍, കള്ളപ്പണവും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍ നിയമപരമായിത്തന്നെ കേന്ദ്ര എജന്‍സികള്‍ക്ക് ഇടപെടാം. അങ്ങനെ ഇടപെടുമെന്നു വിശ്വസിക്കുന്നു. കെ.ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത് ഒരു അടവ് നയമാണ്. ഒരു നടപടികളും സ്വീകരിക്കാതെ, തീര്‍ഥാടനത്തിനു മുന്നൊരുക്കം നടത്താതെയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അയ്യപ്പ വിശ്വാസിയായതിനാലാണ് ജയകുമാര്‍ കഷ്ടിച്ച് ഇപ്പോള്‍ രക്ഷപ്പെട്ടത്.

അയ്യപ്പസംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നേതാക്കന്മാര്‍ സ്വര്‍ണം കട്ടു കൊണ്ടിരിക്കുന്നത്. കൊളളയെല്ലാം തീരുമ്പോള്‍, സമ്പൂര്‍ണ സമ്പന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നു മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. ദൈവതുല്യന്‍ പാര്‍ട്ടിയുടെ മുകളിലുള്ളവരെപ്പറ്റി താഴെയുള്ളവര്‍ പറയാറുള്ളത്. പാര്‍ട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാല്‍ ആ ദൈവത്തെ പിടിക്കട്ടെയെന്ന് സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News