Enter your Email Address to subscribe to our newsletters

Kolkatha, 22 നവംബര്‍ (H.S.)
കൊല്‍ക്കത്ത: പുതിയ ബാബരി മസ്ജിദ് നിര്‍മാണത്തിന് ഡിസംബര്‍ ആറിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ഹുമയൂണ്‍ കബീര്‍. ബാബരി ധ്വംസനത്തിന്റെ 33ാം വാര്‍ഷിക ദിനത്തില്‍ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ പുതിയ ബാബരി മസ്ജിദ് നിര്‍മാണത്തിനായി തറക്കല്ലിടുമെന്നാണ് പ്രഖ്യാപനം. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പഞ്ഞു. സംസ്ഥാനത്തെ വിവിധ മുസ്‌ലിം നേതാക്കള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം ചടങ്ങില്‍ പ?ങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രതികരണത്തില്‍ തൃണമൂല്‍ എം.എല്‍.എ പറഞ്ഞു.
ടി.എം.സിയുടേത് പ്രീണന രാഷ്ട്രീയമാണെന്നും, അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി പശ്ചിമ ബംഗാള്‍ സെക്രട്ടറി പ്രിയങ്ക ടിബര്‍വാള്‍ പ്രതികരിച്ചു.തൃണമൂലിന്റെ മതേതരത്വം മതത്തെ മാത്രം ആശ്രയിച്ചുള്ളതാണ്. ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് പറയുമ്പോള്‍, ആരെയാണ് അവര്‍ ബാബരി മസ്ജിദിലേക്ക് വിളിക്കുക എന്ന് അറിയണം. എസ്.ഐ.ആര്‍ ഭയന്ന് അതിര്‍ത്തിയിലേക്ക് ഓടിപ്പോകുന്ന റോഹിംഗ്യകളെയാണോ. അതോ, ബാബര്‍ വന്ന് ബാബരി മസ്ജിദ് പണിയണോ? ഇത് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല -പ്രിയങ്ക ടിബ്രെവാള്‍ പറഞ്ഞു. അതേസമയം, ഹുമയൂണ്‍ കബീറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി.
---------------
Hindusthan Samachar / Sreejith S