ദില്ലിയില്‍ ആയുധക്കടത്ത് സംഘം പിടിയില്‍; 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി
New delhi, 22 നവംബര്‍ (H.S.) ദില്ലിയില്‍ ആയുധക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. രണ്ട് പഞ്ചാബ് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് ദില്ലി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാന്‍ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യ
Arrest


New delhi, 22 നവംബര്‍ (H.S.)

ദില്ലിയില്‍ ആയുധക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. രണ്ട് പഞ്ചാബ് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് ദില്ലി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാന്‍ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. തുര്‍ക്കിയിലും ചൈനയിലും നിര്‍മ്മിച്ച ആയുധങ്ങള്‍ പാക്കിസ്ഥാന്‍ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു.

ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കല്‍ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ദില്ലിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങള്‍ക്ക് ഇവര്‍ ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News