കേരള ഹൈക്കോടതിയിൽ 49 ഒഴിവുകൾ; ബിരുദധാരികൾ മുതൽ ബി.ടെക്കുകാർക്ക് വരെ അവസരം
Ernakulam, 23 നവംബര്‍ (H.S.) കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 49 ഒഴിവുകളാണ് ഈ വിജ്ഞാപനത്തിലൂടെ നികത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഡിസംബർ 16 വരെ ഹൈക്കോടതിയു
Highcourt


Ernakulam, 23 നവംബര്‍ (H.S.)

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 49 ഒഴിവുകളാണ് ഈ വിജ്ഞാപനത്തിലൂടെ നികത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഡിസംബർ 16 വരെ

ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഏറ്റവുമധികം ഒഴിവുകളുള്ളത് ട്രാൻസ്ലേറ്റർ തസ്തികയിലാണ് (20 ഒഴിവ്). ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ട്രാൻസ്ലേറ്റർമാർക്ക് 31,020 രൂപയാണ് ശമ്പളം. ടെക്നിക്കൽ അസിസ്റ്റന്റ് (16 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ടെക്നിക്കൽ അസിസ്റ്റന്റിന് 30,000 രൂപയും ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 22,240 രൂപയുമാണ് ശമ്പളം

ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഡിപ്ലോമയുള്ളവർക്ക് ടെക്നിക്കൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് കമ്പ്യൂട്ടർ സർട്ടിഫിക്കറ്റോടെ ഡാറ്റാ എൻട്രി ഓപ്പറേറ്ററാകാനും അവസരമുണ്ട്. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു ഒഴിവുണ്ട്. എംസിഎ, ബി.ടെക് ബിരുദധാരികൾക്ക് 60,000 രൂപ വരെ ശമ്പളത്തിൽ ഈ തസ്തികയിൽ ജോലി നേടാൻ സാധിക്കും.

ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് 1989 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് പ്രായപരിധിയിൽ മാറ്റമുണ്ട്. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News