Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിക്കാൻ നീങ്ങിയവർക്ക് മുന്നറിയിപ്പുമായി പാർട്ടി നേതാവ് കെ.മുരളീധരൻ.
കോണ്‍ഗ്രസ് വിമതർക്കു നാളെ ഉച്ചവരെ അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ തന്നെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും, അത് സാധിക്കാതിരുന്നാല്‍ അവർ പാർട്ടിയില്‍ ഉണ്ടാകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കരുത്. ഇപ്പോഴുള്ള തീരുമാനം അവസാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മൂന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥികള്‍ മത്സര രംഗത്തുണ്ട്. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാനുള്ള മുൻസൂചനയായി കെ. എസ്. ശബരീനാഥൻറെ സ്ഥാനാർത്ഥിത്വം വലിയ ഇംപാക്‌ട് സൃഷ്ടിച്ചതായും ശബരീനാഥിനൊപ്പം കവടിയാറില്‍ ഭവന സന്ദർശനം നടത്തിക്കൊണ്ടിരിക്കെ മുരളീധരൻ അറിയിച്ചു. കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥി തീരുമാനമില്ലായ്മ പാർട്ടിക്ക് നെഗറ്റീവായി ബാധിച്ചിരുന്നു. എന്നാല്‍, ഈ തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് 55 സീറ്റുകള്‍ വരെ ഭൂരിപക്ഷം കിട്ടും എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കാളിത്തം ശക്തമാക്കാൻ ശബരീനാഥൻ സർപ്രൈസ് എൻട്രിയായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍നിന്ന് തന്നെയാണ് ഗൃഹസമ്ബർക്കത്തിന് തുടക്കം. സ്വന്തം വാർഡുകളിലൊന്നല്ല, മറ്റ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രദേശങ്ങളിലും വോട്ട് വീതിപ്പിക്കാൻ വീടുകള്‍ തോറും സന്ദർശനം നടത്തുകയാണ് ശബരീനാഥൻ.
കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാത്ത സാഹചര്യത്തില്‍ സിപിഎം-ബിജെപി പോരിനിടയില്‍ കോണ്‍ഗ്രസ് വെല്ലുവിളിക്കാനാകാതെ പോയിരുന്നു. അതുകൊണ്ടുതന്നെ ശബരീനാഥനെ തിരുവനന്തപുരത്ത് പാർട്ടി രംഗത്തിറക്കിയതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
എംഎല്‍എ ആയിരുന്നാലും അല്ലാതിരുന്നാലും എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെ ഞാൻ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു. പാർട്ടി നിർദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള വെഹിക്കിള്‍ മാത്രമാണ് ഞാൻ, ശബരീനാഥൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR