Enter your Email Address to subscribe to our newsletters

Pathanamthitta, 23 നവംബര്‍ (H.S.)
പതിവ് തെറ്റാതെ അയ്യപ്പസന്നിധിയില്‍ കളരിമുറകള്‍ അവതരിപ്പിച്ച് തൃശൂര്‍ ചാവക്കാട്ടെ വല്ലഭട്ട കളരി സംഘം. തുടര്‍ച്ചയായി ഇത് 46 -ാം വര്‍ഷമാണ് സംഘം ശബരിമലയില്‍ എത്തി കളരി അഭ്യാസങ്ങൾ അവതരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗുരുക്കളുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന അഭ്യാസികളാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അഭ്യാസപ്രകടനം നടത്തിയത്.
സംഘത്തിലെ ഏറ്റവും പ്രായം കൂടിയ 65 കാരിയായ നിര്‍മ്മല വര്‍ഷങ്ങളായി കളരി അഭ്യസിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സന്നിധാനത്ത് പയറ്റുന്നത്. കളരി വന്ദനം, കാലുയര്‍ത്തി പയറ്റ്, മേയ്പ്പയറ്റ്, ഉടവാള്‍ പയറ്റ്, വടി വീശല്‍, ഉറുമി പയറ്റ്, കത്തിയും തടയും, തുടങ്ങിയ വിവിധയിനം അഭ്യാസങ്ങളാണ് സംഘം കാഴ്ചവച്ചത്.
പത്മശ്രീ ജേതാവ് ശങ്കരനാരായണ മേനോന്‍ ഗുരുക്കളാണ് വല്ലഭട്ട കളരി സംഘത്തിന് തുടക്കം കുറിച്ചത്. പിന്നീടത് തലമുറയായി പിന്തുടര്‍ന്ന് വരുകയാണ്. തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ശാഖകളുള്ള സംഘത്തിന് കീഴില്‍ നിരവധി പേര്‍ കളരി അഭ്യസിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR