തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകൻ ചുമതലയേറ്റു
Thiruvananthapuram, 23 നവംബര്‍ (H.S.) തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തിരുവനന്തപുരം ജില്ലയിലെ പൊതു നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുനീൽ പമിഡി ചുമതലയേറ്റു. പരിസ്ഥിതി കാലാവസ്ഥ വ്യ തിയാന ഡയറക്ടറേറ്റ് ഡയറക
Local Body Poll 2025


Thiruvananthapuram, 23 നവംബര്‍ (H.S.)

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തിരുവനന്തപുരം ജില്ലയിലെ പൊതു നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുനീൽ പമിഡി ചുമതലയേറ്റു.

പരിസ്ഥിതി കാലാവസ്ഥ വ്യ തിയാന ഡയറക്ടറേറ്റ് ഡയറക്ടറാണ് സുനീൽ പമിഡി.

കലക്ടറേറ്റിലെത്തിയ പൊതുനിരീക്ഷകൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അനുകുമാരിയു മായി കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പൊതുനിരീക്ഷകന്റെ 82816 25134 എന്ന മൊബൈൽ നമ്പറിലോ observercampofficelsg@gmail.കോം എന്ന ഇമെയിലിലോ അറിയിക്കാവുന്നതാണ്.

കൂടാതെ

തൈക്കാട് ഗസ്റ്റ് ഹൗസിലെ 404ആം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന പൊതുനിരീക്ഷകന്റെ ഓഫീസിൽ വൈകിട്ട് 3.30 മുതൽ 4.30 വരെ പൊതു ജനങ്ങൾക്ക് നേരിൽ പരാതികൾ നൽകാവുന്നതാണ്

സെക്രട്ടേറിയേറ്റ് ഫിനാൻസ് വകുപ്പ് സെക്രട്ടറിയുടെ പേർസണൽ അസിസ്റ്റന്റ് ആയ

ഷാജി.എം.എം ആണ് പൊതുനിരീക്ഷകന്റെ ലെയ്‌സൺ ഓഫീസർ. ഫോൺ: 9846200664

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News