Enter your Email Address to subscribe to our newsletters

Kozhikode, 23 നവംബര്‍ (H.S.)
ഫ്രഷ് കട്ട് സംഘര്‍ഷത്തിന് ശേഷം വിദേശത്തേക്ക് കടന്ന സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയുമാണ് കുടുക്കില്‍ ബാബു.
ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവിലെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായി ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയക്കുകയും ചെയ്തിരുന്നു.
ഫ്രഷ് ക്കട്ട് സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ അടക്കം പങ്കാളിയാണെന്ന് പൊലീസ് കുറ്റം ചുമത്തി ഒളിവില്‍ കഴിയുന്ന ബാബു കുടുക്കില്‍ എവിടെയാണ് എന്ന വിവരം കണ്ടെത്താനാണ് കസ്റ്റഡിയില്‍ എടുത്തത്.
കുടുക്കില്‍ ബാബുവിന്റെ നോമിനേഷന്‍ ഫോം ഗസറ്റഡ് ഓഫീസറെക്കൊണ്ട് ഒപ്പ് ചെയ്യിപ്പിക്കാനായി കൊണ്ടുപോയത് ഹാഫിസ് റഹ്‌മാന്‍ ആയിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഹാഫിസ് റഹ്‌മാനെ പൊലീസ് ചോദ്യം ചെയ്തതിനുശേഷം ഇന്ന് രാവിലെ വിട്ടയച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR