Enter your Email Address to subscribe to our newsletters

Kerala, 23 നവംബര്‍ (H.S.)
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല.സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു.
ഇന്നാണ് ഗവായ് ചുമതലയൊഴിയുന്നത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് പറഞ്ഞു.
ഭരണഘടനയില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ കോടതിക്ക് കഴിയില്ല, അതിനാല്‍ രാഷ്ട്രപതിക്കോ ഗവര്‍ണര്‍മാര്‍ക്കോ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. തന്റെ കാലയളവില്‍ ഒരു വനിതാ ജഡ്ജിയെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതില്‍ ചീഫ് ജസ്റ്റിസ് ഗവായ് ഖേദം പ്രകടിപ്പിച്ചു, പരിഗണിക്കപ്പെടുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൊളീജിയത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Roshith K