Enter your Email Address to subscribe to our newsletters

Delhi, 23 നവംബര്‍ (H.S.)
പാകിസ്ഥാനെതിരെ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ വിശ്വസനീയമായ ഓർക്കസ്ട്രയായിരുന്നു എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അവിടെ എല്ലാ സംഗീതജ്ഞരും നിർണായക പങ്ക് വഹിച്ചെന്നും, അങ്ങനെയാണ് ഇന്ത്യൻ ആർമിക്ക് 22 മിനിറ്റിനുള്ളിൽ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കാൻ കഴിഞ്ഞതെന്നും കരസേനാ മേധാവി അറിയിച്ചു.
ഡൽഹി ആസ്ഥാനമായുള്ള ഒരു മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബിരുദദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നാവിഗേറ്റിംഗ് ചേഞ്ച്: ദി റിയൽ കോൺസ്റ്റന്റ്' എന്ന വിഷയത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇത് പെട്ടെന്ന് രൂപപ്പെട്ട ഒരു പ്രതികരണമല്ല, മറിച്ച് ബുദ്ധി, കൃത്യത, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് വർഷങ്ങളോളം തയ്യാറെടുത്തതിൻ്റെ ഫലമായിരുന്നു എന്നും ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
മെയ് 7 ന് പുലർച്ചെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുകയും പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ പിഒകെ എന്നിവിടങ്ങളിലെ നിരവധി ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് ഇന്ത്യ നടത്തിയ എല്ലാ പ്രത്യാക്രമണങ്ങളും ഓപ്പറേഷൻ സിന്ദൂരിന് കീഴിലായിരുന്നു, കരസേനാ മേധാവി ചൂണ്ടിക്കാട്ടി.
ഇരുപത്തൊന്നാം നൂറ്റാണ്ട് വികസിച്ചതോടെ, സമാധാനം, തർക്കം, സംഘർഷങ്ങൾ എന്നിവയുടെ ഒരു മത്സരാത്മകമായ ഭൂപ്രകൃതിയിലേക്ക് ലോകം വഴിമാറി. ഇന്ന് ലോകമെമ്പാടും 55-ലധികം സംഘർഷങ്ങൾ ഉയർന്നുവരുന്നു. ഇത് സമാധാനത്തിനും സംഘർഷത്തിനും ഇടയിലുള്ള അതിർത്തി മങ്ങുന്നതിലേക്ക് വഴിവെക്കുന്നു, അദ്ദേഹം പറഞ്ഞു.
സഹകരണം, കോളാബോറേഷൻ, സഹവർത്തിത്വം, മത്സരം, തർക്കം, സംഘർഷം എന്നിങ്ങനെയുള്ള ആറ് സീകളെ നമ്മൾ നിബന്ധമായും മനസിലാക്കിയിരിക്കണം. കാരണം, നമ്മുടെ തന്ത്രപരമായ ഇടപാടുകളിലും നമ്മൾ ഈ ആറ് സീകൾ കൈകാര്യം ചെയ്യുന്നു. ഭാവിയിൽ നിങ്ങളും ഇവ കൈകാര്യം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR