ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ: വീട്ടമ്മ മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം
Pathanamthitta, 23 നവംബര്‍ (H.S.) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. കലപ്പമണ്ണില്‍, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥ
Patient died


Pathanamthitta, 23 നവംബര്‍ (H.S.)

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.

കലപ്പമണ്ണില്‍, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ രാജു കലപ്പമണ്ണിലിന്റെ ഭാര്യ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പത്തനംതിട്ട കോഴഞ്ചേരിയിലെ മുത്തൂറ്റ് ആശുപത്രിക്കെതിരെ രംഗത്തെത്തി.

കഴിഞ്ഞയാഴ്ച മകള്‍ക്കൊപ്പം നടന്നാണ് മായ ആശുപത്രിയിലേക്കെത്തിയത്. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള സര്‍ജറിക്കാണ് ഇവര്‍ എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇവരുടെ വയര്‍ വീര്‍ത്തുവരികയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു. ആദ്യത്തെ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ് നടത്തിയത്. ഈ ശസ്ത്രക്രിയക്ക് ശേഷം മായക്ക് തുടർച്ചയായി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ സ്കാനിങ്ങില്‍, ആദ്യ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കുടലില്‍ മുറിവുണ്ടായി എന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടർന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് മായയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. രാത്രി 8 മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയായി. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, പുലർച്ചെ നാലുമണിയോടെ മായ മരിച്ചു.

ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കള്‍ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, രോഗി ഏറെ സങ്കീർണകതകളിലൂടെയാണ് കടന്നുപോയതെന്നും, ഈ സങ്കീർണതകളെല്ലാം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു എന്നുള്ളതാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിശദീകരണം. ചികിത്സയുടെ ഭാഗമായി അടിയന്തര ഘട്ടത്തിലാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നും പി.ആർ.ഒ. വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും മാനേജ്മെന്റിനു വേണ്ടി പി.ആർ.ഒ. വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News