Enter your Email Address to subscribe to our newsletters

Kochi, 23 നവംബര്‍ (H.S.)
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കാല്‍നടയാത്രക്കാർ മരിക്കുന്നതില്‍ വർധനവ് ആശങ്കയുളവാക്കുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാലൈൻ വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവരുടെ എണ്ണം 218 ആണ്.
ഇതേ കാലയളവില്‍ ആകെ 851 കാല്‍നടയാത്രക്കാരാണ് കേരളത്തില്‍ വാഹനമിടിച്ച് മരണമടഞ്ഞത്.
വർധിക്കുന്ന അപകടങ്ങളും കാരണങ്ങളുംബോധവത്കരണവും പരിശോധനകളും സജീവമാണെങ്കിലും സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വർധനവുണ്ടായിട്ടുണ്ട്: 2022ല്‍ 43,910 അപകടങ്ങളില്‍ 4,317 മരണം സംഭവിച്ചു. 2023ല്‍ അപകടങ്ങളുടെ എണ്ണം 48,068 ആയി വർധിച്ചു, മരണസംഖ്യ 4,084 ആയി കുറഞ്ഞു. 2024ല്‍ അപകടങ്ങള്‍ 48,834 ആയി വർധിച്ചു, മരണം 3,774 ആയി കുറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 31 വരെ 32,658 അപകടങ്ങളില്‍ 2,408 മരണങ്ങള്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്തു.
പോലീസിന്റെ വിലയിരുത്തല്‍ അനുസരിച്ച്, കാല്‍നടയാത്രക്കാർ അപകടത്തില്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങള്‍ വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗതയുമാണ്. കൂടാതെ, ആവശ്യത്തിന് സീബ്രാലൈനുകള്‍ ഇല്ലാത്തതും, ഉള്ളവ മാഞ്ഞുപോകുന്നതും കാല്‍നടയാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സിഗ്നല്‍ സംവിധാനങ്ങള്‍ കുറയ്ക്കുന്നതും, ദേശീയപാതകളില്‍ പോലും കാല്‍നടയാത്രക്കാർക്കായി സിഗ്നല്‍ സംവിധാനങ്ങള്‍ പരിമിതപ്പെടുത്തുന്നതും കാല്‍നടയാത്രയെ കൂടുതല്‍ അപകടകരമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR