Enter your Email Address to subscribe to our newsletters

Pathanamthitta, 23 നവംബര്‍ (H.S.)
ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് അടിയന്തിര സഹായം ഉറപ്പാക്കിക്കൊണ്ട് കേരള മോട്ടോർ വാഹനവകുപ്പ് രംഗത്ത്.
തീർഥാടകരുടെ വാഹനങ്ങള്‍ക്ക് എന്തെങ്കിലും തകരാർ സംഭവിക്കുകയോ അപകടത്തില്‍പ്പെടുകയോ മറ്റ് അത്യാഹിതങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ വിളിക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ശബരിമല സേഫ് സോണ്‍' ഹെല്‍പ് ലൈൻ നമ്ബറുകള്‍ MVD പുറത്തുവിട്ടു. മോട്ടോർ വാഹന വകുപ്പ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശരണപാതയിലൂടെയുള്ള യാത്രയില്‍ അപകടങ്ങളോ വാഹനത്തകരാറുകളോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാല്‍ ഭക്തർക്ക് സഹായം ലഭ്യമാക്കാൻ MVD ഒപ്പമുണ്ടാകും.
24 മണിക്കൂറും സേവനം: ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലെ MVD കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഏത് സമയത്തും അടിയന്തിര സഹായം ലഭിക്കും.
ലഭ്യമായ സേവനങ്ങള്‍: എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് തുടങ്ങിയ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും.
ഈ തീർഥാടനകാലം അപകടരഹിതവും സുരക്ഷിതവുമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് MVD അഭ്യർഥിച്ചു. ശബരിമല സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍സ്ഥലംഹെല്‍പ് ലൈൻ നമ്ബറുകള്‍ഇലവുങ്കല്‍9400044991, 9562318181എരുമേലി9496367974, 8547639173കുട്ടിക്കാനം9446037100, 8547639176ഇ-മെയില്‍: [email protected]
---------------
Hindusthan Samachar / CHANDHU CHANDRASEKHAR