Enter your Email Address to subscribe to our newsletters

Delhi, 23 നവംബര്‍ (H.S.)
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ടീമിൻ്റെ ക്യാപ്റ്റൻ. യുവതാരം അഹ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. അഖിൽ സ്കറിയ, ഷറഫുദ്ദീൻ, കൃഷ്ണദേവൻ, അബ്ദുൾ ബാസിദ് തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 26 മുതൽ ഡിസംബർ എട്ട് വരെ ലഖ്നൗവിലാണ് ടൂർണ്ണമെൻ്റ് നടക്കുന്നത്.
കേരള ടീം - സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ എം. (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), നിധീഷ് എം. ഡി., ആസിഫ് കെ. എം., അഖിൽ സ്കറിയ, ബിജു നാരായണൻ എൻ, അങ്കിത് ശർമ്മ, കൃഷ്ണ ദേവൻ ആർ. ജെ., അബ്ദുൾ ബാസിത് പി. എ., ഷറഫുദ്ദീൻ എൻ. എം., സിബിൻ പി. ഗിരീഷ് , കൃഷ്ണ പ്രസാദ്, സാലി വി. സാംസൺ, വിഘ്നേഷ് പുത്തൂർ, സൽമാൻ നിസാർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR