Enter your Email Address to subscribe to our newsletters

Kerala, 23 നവംബര്‍ (H.S.)
കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ. ഒളിവിൽ കഴിയാൻ സഹായിച്ചത് പിഎഫ്ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്നാണ് എൻ ഐ എ അന്വേഷിക്കുന്നത്.
ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ പതിനാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്.
കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേർക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു.
ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമർപ്പിക്കാനുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് സവിദനെ ഒളിവിൽ കഴിഞ്ഞവരെ സഹായിച്ചവരിലേക്ക് അന്വേഷണം എത്തുന്നത്. എൻഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ചത്. കോടതി അപേക്ഷ അംഗീകരിച്ചതോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ സവാദിനെ ഒടുവിൽ പിടികൂടിയത് കണ്ണൂരിൽ നിന്നായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ സവാദിനെ അറസ്റ്റ് ചെയ്തത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗമായിരുന്ന സവാദ്, കേസിലെ മറ്റ് പ്രതികളെ എൻഐഎ സംഘം പിടികൂടിയതിനുശേഷവും ഒരു പതിറ്റാണ്ടിലേറെയായി ഒളിവിലായിരുന്നു.
പ്രൊഫസർ ടി.ജെ. തോമസിനെതിരെ ചോദ്യപേപ്പറിൽ പ്രവാചകനെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതി 2010 ജൂലൈ 4 ന് അദ്ദേഹത്തെ ആക്രമിച്ചു. ഒരു വാനിൽ എത്തിയ പ്രതി, പ്രൊഫസറെ കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷം വീടിനടുത്ത് വെച്ച് ആക്രമിച്ചു. പ്രൊഫസർ തന്റെ കാറിൽ പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്നു.
പിന്നീട്, കേരള പോലീസ് 27 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഐഎ കേസ് ഏറ്റെടുക്കുകയും വിപുലമായ റെയ്ഡുകൾക്ക് ശേഷം 20 പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2015 ഏപ്രിലിൽ എൻഐഎ പ്രത്യേക കോടതി 13 പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Roshith K