കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട്; തേജസ് വിമാന അപകടത്തില്‍ മരിച്ച നമാംശിന് അന്ത്യാഭിവാദ്യമേകി സൈനികയായ ഭാര്യ
Shimla, 23 നവംബര്‍ (H.S.) ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന് ഭാര്യയും വ്യോമസേനയിലെ ഉദ്യോഗസ്ഥയുമായ വിങ് കമാൻഡർ അഫ്‌സാൻ വിങ്ങിപ്പൊട്ടി അന്ത്യാഭിവാദ്യം അർപ്പിച്ചു. വെള്ളിയാഴ്ചയുണ്ടായ ദാരുണമായ
Tejas fighter jet


Shimla, 23 നവംബര്‍ (H.S.)

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന് ഭാര്യയും വ്യോമസേനയിലെ ഉദ്യോഗസ്ഥയുമായ വിങ് കമാൻഡർ അഫ്‌സാൻ വിങ്ങിപ്പൊട്ടി അന്ത്യാഭിവാദ്യം അർപ്പിച്ചു.

വെള്ളിയാഴ്ചയുണ്ടായ ദാരുണമായ അപകടത്തില്‍ മരണപ്പെട്ട ഹിമാചല്‍ പ്രദേശ് സ്വദേശിയായ നമാംശിന്റെ മൃതദേഹം ഞായറാഴ്ച അദ്ദേഹത്തിന്റെ ജന്മഗ്രാമമായ പാട്യാല്‍ക്കറില്‍ എത്തിച്ച്‌ പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. നിറകണ്ണുകളോടെ ഭർത്താവിന് അവസാന സല്യൂട്ട് നല്‍കുന്ന വിങ് കമാൻഡർ അഫ്‌സാന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആറ് വയസ്സുകാരി ആര്യയാണ് നമാംശിന്റെയും അഫ്‌സാന്റെയും ഏകമകള്‍.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15-നാണ് അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം വെച്ച്‌ അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ നമാംശിന് സാധിച്ചില്ല. തേജസ് അപകടത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News