Enter your Email Address to subscribe to our newsletters

Kerala, 23 നവംബര്‍ (H.S.)
കണ്ണൂർ: പാലത്തായി കേസിൽ വർഗീയ പരാമർശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ. രാഷ്ട്രീയ വിമർശനത്തെ വർഗീയമായി വളച്ചൊടിച്ചു എന്നാണ് പി ഹരീന്ദ്രന്റെ വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂൾ മുസ്ലിംലീഗ് ഏറ്റെടുത്തു. ലീഗിനെയും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിക വിമർശിച്ചാൽ മുസ്ലിം സമുദായത്തെ വിമർശിക്കനാവില്ല. ഇടത് സർക്കാർ അല്ലായിരുന്നെങ്കിൽ പാലത്തായി കേസ് എവിടെയും എത്തില്ലായിരുന്നുവെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു.
പാലത്തായി കേസ് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വർഗീയ താൽപര്യത്തോടെയാണ് കൈകാര്യം ചെയ്ത. രാഷ്ട്രീയ വിമർശനത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത്. ഒരേ സമുദായത്തിലെ ഇരയും വേട്ടക്കാരുമുള്ള പീഡനക്കേസുകൾ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശിക്ഷ ഉറപ്പാക്കാൻ അല്ല ഒതുക്കി തീർക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചത്. ഹരീന്ദ്രൻ തുറന്നടിച്ചു.
പീഡിപ്പിച്ചയാൾ ഹിന്ദു ആയതുകൊണ്ടാണ് എസ്ഡിപിഐ ഇരയുടെ ഭാഗത്തുനിന്നതെന്നായിരുന്നു പി ഹരീന്ദ്രൻ്റെ പരാമർശം. ഉസ്താദുമാർ പ്രതികളായ പീഡന കേസിൽ ഒരു വിവാദവും ഇല്ലെന്നും ഹരീന്ദ്രൻ പൊതുയോഗത്തിൽ പ്രസംഗിച്ചു. രണ്ടുദിവസം മുൻപ് സിപിഎമ്മിനെതിരെ എസ്ഡിപിഐ നടത്തിയ പൊതുയോഗത്തിനുള്ള മറുപടിയായിരുന്നു കണ്ണൂർ കടവത്തൂരിൽ പി ഹരീന്ദ്രന്റേത്. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഇത് ലീഗിന്റെ മനസ്സാണെന്നും ഹരിന്ദ്രൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K