Enter your Email Address to subscribe to our newsletters

Kerala, 23 നവംബര്‍ (H.S.)
കാസര്‍കോട്ട് സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും ഇരുപതിലേറെപ്പേര്‍ക്ക് പരുക്ക്. പരിപാടിക്ക് എത്തിയത് ഗ്രൗണ്ടിന് ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു.
കാസർകോട് 'ഫ്ലീ' എന്ന പരിപാടിയുടെ ഭാഗമായി നടന്ന ഗായകൻ ഹനാൻ ഷായുടെ സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയതോടെയാണ് രംഗം വഷളായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി സ്റ്റേജിലെത്തി പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
---------------
Hindusthan Samachar / Roshith K