Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 നവംബര്‍ (H.S.)
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക വിവാദം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ, ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്ന ചാറ്റുകളും കോള്‍ റെക്കോഡുകളുമാണ് ന്യൂസ് മലയാളം 24 പുറത്ത് വിട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് വീണ്ടും പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത്. പുറത്തുവന്ന സംഭാഷണത്തില്‍, കുഞ്ഞിനെ ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെടുമ്പോള്‍, ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്ന് യുവതി ആവര്‍ത്തിച്ച് പറയുന്നുണ്ട്.
'നിങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ ഗര്‍ഭിണിയായത്. നമ്മുടെ കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ടത് നിങ്ങളാണ്. എന്നിട്ട് ഇപ്പോള്‍ എന്തിനാണ് മാറുന്നത്?' എന്ന് യുവതി ചോദിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. കൂടാതെ, യുവതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളും പുറത്തുവന്നിട്ട്. ഈ ചാറ്റുകളില്‍, 'എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം' എന്ന് രാഹുല്‍ യുവതിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഉണ്ട്.
ലൈംഗിക ചൂഷണം, വധഭീഷണി, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും പാര്‍ട്ടി അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, സസ്പെന്‍ഷന്‍ നടപടിക്ക് ശേഷവും രാഹുല്‍ എം എല്‍ എ എന്ന നിലയില്‍ പൊതുവേദികളില്‍ സജീവമാണ്. പാര്‍ട്ടി നടപടി പ്രഹസനമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്, ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
---------------
Hindusthan Samachar / Sreejith S